മണ്ണിൽ പൊന്ന് വിളയിക്കാം (ശ്രീകുമാർ എഴുത്താണി) ആറു ബുക്കുകൾ എഴുതിക്കഴിഞ്ഞു. ഇത് ഏഴാമത്തേത്. ഇനി മൂന്നെണ്ണം കൂടി ആയാൽ ടാർഗറ്റ് തൊടാം. ഇപ്പോൾ എഴുതിക്കൊണ്ടിരുന്നത് ഏഴാം ക്ലാസ്സിലെ സോഷ്യൽ സയൻസ്. എല്ലാം മാറിപ്പോയി. ഞങ്ങളൊക്കെ പഠിക്കുമ്പോൾ ഇതൊന്നും ഇല്ല. സാമൂഹ്യപാഠം മാത്രം, പിന്നെ സയൻസ് ഭാഷ (എന്നു പറഞ്ഞാൽ മലയാളം) പിന്നെ കണക്ക് ഇംഗ്ലീഷ് ഹിന്ദി. അന്നൊന്നും ഈ സോഷ്യൽ സയൻസ് ഇല്ല. പിള്ളേരുടെ ബുക്ക് എഴുതിയെഴുതി കുറെ ഏറെ പഠിക്കുകയും ചെയ്തു. പാവം കുട്ടികൾ. ശ്രേഷ്ഠഭാഷയായിട്ടും മലയാളത്തിലൊന്നുമല്ല പഠനം. ആംഗലേയത്തിലുമല്ല. തനി മണിപ്രവാളം. ഇതൊക്കെ അവർക്ക് എങ്ങനെ മനസിലാവാനാണ്? "അച്ഛാ എഴുതച്ഛാ പേനയും കടിച്ചിരിക്കാതെ. എനിക്ക് ഇനി വേണം വല്ലോം പഠിക്കാൻ. നാളെ സെമിനാർ എടുക്കാനുണ്ട്," മകൾ ലക്ഷ്മി തിരക്ക് കൂട്ടുന്നു. കാലത്തിന്റെ കയ്യൊപ്പ് എന്ന പാഠത്തിന്റെ നോട്ട്സ് ആണ് ഇപ്പോൾ പകർത്തിക്കൊണ്ടിരിക്കുന്നത്. എവിടൊക്കെയോ ഇരുന്ന് നൂറുകണക്കിനാളുകൾ ഇങ്ങനെ നോട്ടുബുക്കുകൾ പകർത്തുന്നു. പതിനായിരമാണെന്ന് കേൾക്കുന്നു ടാർഗെറ്റ് അതിനെ ആയിരം കൊണ്ട് ഭാഗിച്ചാണ് ഞാൻ എന്റെ പേർസണൽ ടാർഗറ്റ് ഫിക്സ് ചെയ്തത...
ഇനി അവർ പറയും കെ ശ്രീകുമാർ കൽക്കട്ടയിൽ ജോലി ചെയ്യുന്ന ഇളയ മകൻ അപ്രതീക്ഷിതമായി വീട്ടിലെത്തിയതോടെയാണ് ആക്രമണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷത്തെ സമാധാനം ഈ കൊടുങ്കാറ്റിന് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും ഓർത്തിരുന്നില്ല . രണ്ടു വർഷം മുൻപാണ് മാവൂരച്ചൻ ബിഷപ്പിന്റെ അരമനയിൽ വിളിച്ചു വരുത്തി കുടുംബത്തെ മുൻനിർത്തി ഒരു ചെറിയ ത്യാഗം ചെയ്യണമെന്നു നിർദ്ദേശിച്ചത് . ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും ഒടുവിൽ മനസില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു . " റൂത്ത് ഇതിന് നീ വഴങ്ങിയേ തീരൂ . കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ സഭയ്ക്ക് ചില കാഴ്ചപ്പാടുകളൊക്കെ ഉണ്ട് . വിവാഹത്തിനു മുൻപ് കൗണ്‍സലിങ്ങിന്റെ സമയത്ത് ഞാൻ തന്നെയല്ലേ റൂത്തിനെ അതൊക്കെ ധരിപ്പിച്ചത് ?" അച്ചനന്ന് വിശദീകരി ച്ചതൊക്കെ റൂത്ത് ഓർത്തെടുക്കാൻ ശ്രമിച്ചു . കുമാരനാശാന്റെ കവിതകളൊക്കെ ഉദ്ധരിച്ച് മാംസ നിബദ്ധമല്ല സ്ത്രീ പുരുഷ ബന്ധമെന്നൊക്കെ അച്ചൻ പറഞ്ഞത് ഓർമ്മയുണ്ട് . അന്ന് സിസ്റ്റർ സിസിലിയും അച്ചന്റെ കൂടെ ഉണ്ടായിരുന്നു . ഒരു പള്ളീലച്ചനിൽ നിന്ന് ഇതൊക്കെയല്ലേ കേൾക്കാൻ കഴിയൂ എന്ന് അന്നേ തോന്നിയിരുന്നു . അച്ചനന്ന...