ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇനി അവർ പറയും കെ ശ്രീകുമാർ കൽക്കട്ടയിൽ ജോലി ചെയ്യുന്ന ഇളയ മകൻ അപ്രതീക്ഷിതമായി വീട്ടിലെത്തിയതോടെയാണ് ആക്രമണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷത്തെ സമാധാനം ഈ കൊടുങ്കാറ്റിന് വേണ്ടിയുള്ളതായിരുന്നെന്നു ഒരിക്കലും ഓർത്തിരുന്നില്ല . രണ്ടു വർഷം മുൻപാണ് മാവൂരച്ചൻ ബിഷപ്പിന്റെ അരമനയിൽ വിളിച്ചു വരുത്തി കുടുംബത്തെ മുൻനിർത്തി ഒരു ചെറിയ ത്യാഗം ചെയ്യണമെന്നു നിർദ്ദേശിച്ചത് . ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും ഒടുവിൽ മനസില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു . " റൂത്ത് ഇതിന് നീ വഴങ്ങിയേ തീരൂ . കുടുംബ ബന്ധങ്ങളുടെ കാര്യത്തിൽ സഭയ്ക്ക് ചില കാഴ്ചപ്പാടുകളൊക്കെ ഉണ്ട് . വിവാഹത്തിനു മുൻപ് കൗണ്‍സലിങ്ങിന്റെ സമയത്ത് ഞാൻ തന്നെയല്ലേ റൂത്തിനെ അതൊക്കെ ധരിപ്പിച്ചത് ?" അച്ചനന്ന് വിശദീകരി ച്ചതൊക്കെ റൂത്ത് ഓർത്തെടുക്കാൻ ശ്രമിച്ചു . കുമാരനാശാന്റെ കവിതകളൊക്കെ ഉദ്ധരിച്ച് മാംസ നിബദ്ധമല്ല സ്ത്രീ പുരുഷ ബന്ധമെന്നൊക്കെ അച്ചൻ പറഞ്ഞത് ഓർമ്മയുണ്ട് . അന്ന് സിസ്റ്റർ സിസിലിയും അച്ചന്റെ കൂടെ ഉണ്ടായിരുന്നു . ഒരു പള്ളീലച്ചനിൽ നിന്ന് ഇതൊക്കെയല്ലേ കേൾക്കാൻ കഴിയൂ എന്ന് അന്നേ തോന്നിയിരുന്നു . അച്ചനന്ന...